Friday, March 11, 2011

ആത്മഹത്യ ........

രാവിലെ തന്നെ മൊബൈലിന്‍റെ നിര്‍ത്താതെയുള്ള റിംഗ് കേട്ടാണ് ഞെട്ടിയുണര്‍ന്നത് സ്ക്രീനില്‍ നോക്കിയപ്പോള്‍ നാസറിന്‍റെ പേര് ഇവനെന്താണ് രാവിലെതന്നെ വിളിക്കുന്നത്‌, എന്‍റെ ഡ്യൂട്ടി ടൈം അവനറിയുന്നതു കൊണ്ട് രാവിലെ വിളിക്കാറില്ലാത്തതാണ്.
"എന്താ നാസര്‍" ഉറക്കച്ചവടോടെ ചോദിച്ചു, "അബ്ദുള്‍ റഹ്മാനും ഭാര്യയും ആത്മഹത്യ ചെയ്തു" അവന്‍റെ മറുപടി കേട്ടു സര്‍വ്വ നാഡിയും തരിച്ചത് പോലെ തോന്നി, പുതപ്പ് വലിച്ചു മാറ്റി റൂമില്‍ നിന്നും പുറത്തേക്കു വന്നു.എന്താ സംഭവിച്ചത് ?"തൂങ്ങിമരിച്ചതാണ്" അങ്ങേത്തലയ്ക്കല്‍ നിന്ന് നാസറിന്‍റെ മറുപടി. ഇന്നലെ വരെ നമ്മള്‍ കണ്ടതല്ലേ അവനെ?എന്തിനാണവന്‍ ചെയ്തത്? അറിയില്ല, നാസറിന്‍റെ ഇടര്‍ച്ചയോടെയുള്ള മറുപടി.

ഓകെ ...ഞാനിതാ ഇപ്പോള്‍ വരാം, അഞ്ചു മിനിട്ട് കൊണ്ട് റെഡിയായി അബ്ദുള്‍ റഹിമാന്‍റെ ദേരയിലുള്ള ഫ്ലാറ്റ് ലക്ഷ്യമാക്കി ടാക്സിയില്‍ പുറപ്പെട്ടു,കാഷ് കൊടുത്തു ടാക്സിയില്‍  നിന്ന് ഇറങ്ങുമ്പോഴത്തേക്ക് നാസര്‍ അരികിലേക്ക് വന്നു.പോലീസ് വന്നിട്ടുണ്ട് ആരെയും അങ്ങോട്ട്‌ കടത്തി വിടുന്നില്ല.. ആംബുലന്‍സിന്‍റെയും,പോലീസിന്‍റെയും സൈറന്‍ ഉച്ചത്തില്‍ മുഴങ്ങുന്നു


അവന്‍റെ കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നതെയുള്ളൂ,കല്യാണം കഴിഞ്ഞു ഒരു മാസത്തിനകം ഭാര്യയെയും കൊണ്ട് വന്നു.നല്ല ദീനിയായ കുട്ടിയെ വേണം എന്ന് പറഞ്ഞു പാവപ്പെട്ട കുടുംബത്തില്‍നിന്ന് കല്യാണം കഴിച്ചതാണ്.നല്ല സന്തോഷത്തില്‍ ആയിരുന്നു അവരുടെ ദാമ്പത്യജീവിതം,ഇന്നലെ കണ്ടപ്പോള്‍ വരെ അവരുടെ ഇടയില്‍ വല്ല പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയില്ല."ബോഡി ആംബുലന്‍സില്‍ കയറ്റുന്നുണ്ട്" നാസറിന്‍റെ സംസാരം കേട്ട് ചിന്തയില്‍ നിന്ന് ഉണര്‍ന്നു.മക്തൂം ഹോസ്പിറ്റലിലേക്കാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ട് പോവുന്നത് നാസര്‍ പറഞ്ഞു.കൂടി നിന്ന ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി ആംബുലന്‍സ് ചീറി പാഞ്ഞു.

ഞങ്ങള്‍ രണ്ടുപേരും മക്തൂം ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി നീങ്ങി. രണ്ടു മണിയായി രാവിലെ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെയാണ് ഓടിയത്,നാസറിന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അടുത്തുള്ള കാഫ്ടീരിയയില്‍ നിന്ന് ഒരു ചായയും സാന്‍വിച്ചും കഴിച്ചു.
മൂന്നു മണിയായപ്പോള്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മയ്യിത്ത് എംബാം ചെയ്തു കൊണ്ട് വന്നു."മയ്യിത്ത്‌ കാണിക്കുന്നുണ്ട്"നാസര്‍ വന്നു പറഞ്ഞു.നാസറിന്‍റെ കയ്യും പിടിച്ചു പ്രിയപ്പെട്ട സുഹൃത്തിനെ അവസാന നോക്ക് കാണാന്‍ പോയി.ഒരു നോക്ക് നോക്കിയപ്പോള്‍ തന്നെ കണ്ണ് നീരിനാല്‍ കാഴ്ചകള്‍ മങ്ങിയിരുന്നു.
ഇനിയിപ്പോള്‍ നാളെയെ എമ്പസ്സിയില്‍ നിന്നുള്ള കടലാസുകള്‍ ശരിയാവൂ,അത് കഴിഞ്ഞാലെ നാട്ടിലേക്കു കൊണ്ട് പോവാന്‍ പറ്റൂ.നമ്മള്‍ എവിടെ നിന്നിട്ട് കാര്യമില്ല രണ്ടു പേരും റൂമിലേക്ക്‌ തിരിച്ചു വന്നു.അവനു സാമ്പത്തികമായി വല്ല ബുദ്ധിമുട്ട് ഉള്ളതായി നങ്ങള്‍ക്ക് അറിയില്ല അവന്‍റെ മൂന്നു സ്ഥാപനത്തിലും നല്ല ബിസിനസ്സാണ്.
ഒരു ഹോട്ടല്‍ തൊഴിലാളിയായി വന്നു ഈ സ്ഥാപനമൊക്കെ ഉണ്ടായതു അവന്‍റെ കഠിനപ്രയത്നം ഒന്ന് കൊണ്ട് മാത്രമാണ്.പിന്നെ എന്തിനാണവന്‍ ഈ കടുംകൈ ചെയ്തത്...

രണ്ട്‌ ദിവസത്തിന് ശേഷം രണ്ട് പേരുടെയും മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോയി.ഞാനും നാസറും അവരുടെ ബന്ധുക്കളുമായി സംസാരിച്ചിട്ടും മരണത്തിന്‍റെ യാതൊരു തുമ്പും കിട്ടിയില്ല,അവര്‍ വിജാരിച്ചത് ഞങ്ങള്‍ക്ക് വല്ലതും അറിയുമെന്നാണ്.
ദിവസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു.... മറവി മനുഷ്യനു ചില സഹാചര്യങ്ങളില്‍ അനുഗ്രഹമാകുന്നതെങ്ങിനെയെന്നു എന്‍റെ അനുഭവത്തിലൂടെ അറിയാന്‍ സാധിച്ചു.
പിന്നീടൊരു ദിവസം എന്‍റെ പോസ്റ്റ്‌ ബോക്സ്‌ തുറന്ന്‍ നോക്കിയപ്പോഴാണ് അതിലൊരു ലെറ്ററിന്‍റെ ഫ്രം അഡ്രസ്‌ കണ്ടു ഞെട്ടിയത് അബ്ദുല്‍ റഹ്മാന്‍റെ കത്തായിരുന്നു,എന്‍റെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി കത്ത് പൊട്ടിച്ചു ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു.......മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ്‌ എഴുതിയതെന്ന്‍ തോന്നി അക്ഷരങ്ങളില്‍ വിറയല്‍ കണ്ടു,കത്ത് വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സിലായി എന്തിനാണ് അവര്‍ ജീവനൊടുക്കതിയതെന്നു. ശരിയാണ് ഇത്തരത്തില്‍ പെട്ടാല്‍ ആരും ചെയ്തു പോവും......എന്താണ് അവരുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരു ഫ്ലാഷ്ബാക്ക്..............

                   *                                           *                                              *
 
കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് അടുക്കളയിലായിരുന്ന സുമയ്യ ഓടി വന്നു വാതില്‍ തുറന്നു, "സിഡി വേണോ താത്ത"ഒരു സുമുഗനായ ചെറുപ്പക്കാരന്‍ ലാപ്ടോപ് ബാഗുമായി നില്‍ക്കുന്നു കണ്ടാല്‍ ഒരു ബിസിനസ്സുകാരന്‍റെ ലുക്കുണ്ട് "ആരാ സുമയ്യ അത്"അബ്ദുല്‍ റഹ്മാന്‍റെ ശബ്ദം "അത് സിഡി വേണോ എന്ന് ചോദിച്ചു വന്നതാ" സുമയ്യ മറുപടി പറഞ്ഞു, പുതിയ മലയാളപ്പടത്തിന്‍റെ സിഡിയുണ്ട് ചെറുപ്പക്കാരന്‍ മൊഴിഞ്ഞു, ദേ ഒന്ന് നിങ്ങള്‍ ഇങ്ങോട്ട് വന്നേ... എന്തെങ്ങിലും വേണേല്‍ നീ തന്നെ വാങ്ങിക്കോ കമ്പ്യൂട്ടറില്‍ മുഴുകിയിരുന്ന അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഒന്നുരണ്ടു സിഡിയും വാങ്ങി സുമയ്യ കതകടച്ചു .
രാത്രി ഭക്ഷണം കഴിഞ്ഞിരുക്കുംപോഴാണ് രാവിലെ വാങ്ങിയ സിഡിയുടെ കാര്യം ഓര്‍മ വന്നത് ഒരു സിഡി കണ്ടു കഴിഞ്ഞു രണ്ടാമത്തെ സിഡി ഇട്ടു നോക്കിയപ്പോള്‍ എങ്ങിനെയായാലും വര്‍ക്ക്‌ ചെയ്യുന്നില്ല അവന്‍ നമ്മളെ പറ്റിചെന്നാ തോന്നുന്നത് അബ്ദുല്‍ റഹ്മാന്‍ വിഷമത്തോടെ പറഞ്ഞു . ടിവി ഓഫ്‌ ചെയ്തു അവര്‍ കിടന്നു.
പിറ്റേന്ന് ഉച്ചമയക്കത്തിനിടയിലാണ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് സുമയ്യ എഴുന്നേറ്റത്.വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഇന്നലത്തെ അതേ ചെറുപ്പക്കാരന്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. ഇന്നലെ സിഡി തന്നു ഞങ്ങളെ പറ്റിച്ചു അല്ലെ? സുമയ്യ ഈര്‍ഷ്യയോടെ പറഞ്ഞു.പ്രശ്നമില്ല അത് മാറ്റി തരാം.ചെറുപ്പക്കാരന്‍റെ മറുപടി എന്നിട്ട് ഇന്നലെ കൊടുത്ത സിഡിക്ക് പകരമായി കൊടുക്കുന്നതിനിടയില്‍ ചെറുപ്പക്കാരന്‍ ചോദിച്ചു ഇക്കയെവിടെ? കടയില്‍ പോയി സുമയ്യ പറഞ്ഞു .കുട്ടികള്‍ക്കുള്ള വല്ല സിഡിയും വേണോ? ഇവിടെ കുട്ടികളില്ല. സുമയ്യയുടെ മറുപടി കേട്ടു ചെറുപ്പക്കാരനില്‍ ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് തോന്നി.
ദിലീപിന്‍റെ പുതിയ പടം ഉണ്ടെന്നു പറഞ്ഞു ബാഗിന്‍റെ ഒരു പ്രത്യേക അറയില്‍ നിന്നും ഒരു സിഡിയെടുത്തു നീട്ടി.വേണ്ട എന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ചു കൊണ്ട് പറഞ്ഞു ഇപ്പോള്‍ തന്നെ ചെക്ക്‌ ചെയ്തു നോക്കിക്കോളൂ വര്‍ക്ക്‌ ചെയ്യുന്നില്ലെങ്കില്‍ മാറ്റിയെടുക്കാം , അത് കേട്ടപ്പോള്‍ സുമയ്യാക്കും തോന്നി ശരി തന്നെ അല്ലെങ്കില്‍ ഇക്ക വഴക്ക് പറയും ഇന്നലത്തെ പോലെയായാല്‍.സിഡിയും വാങ്ങി പ്ലേ ചെയ്തപ്പോള്‍ ആദ്യത്തെ സിഡി വര്‍ക്ക്‌ ചെയ്യുന്നുണ്ട് രണ്ടാമത്തെ സിഡി ഇട്ടു നോക്കിയപ്പോള്‍ സുമയ്യ ശരിക്കും ഞെട്ടി രതി വൈകൃതങ്ങള്‍ നിറച്ച സിഡിയായിരുന്നു അത് ആദ്യമായാണ് ഇത്തരത്തില്‍ ഒന്ന് കാണുന്നത്.ഉടന്‍ തന്നെ സിഡി പുറത്തെടുത്തു വാതിലിനടുതെത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ ഒന്നുമറിയാത്തവനപ്പോലെ നില്‍ക്കുന്നുണ്ട് സിഡി കയ്യില്‍ കിടന്നു വിറയ്ക്കുന്നുണ്ട്..... വാക്കുകള്‍ പുറത്തേക്കു വരുന്നില്ല ..."എന്താണ് താത്ത"? ചെറുപ്പക്കാരന്‍റെ ഒന്നുമാറിയാത്തപോലെയുള്ള ചോദ്യം ഇതൊന്നും... വേണ്ട.... എനിക്ക്.... സുമയ്യ പറഞ്ഞൊപ്പിച്ചു. നല്ല ഫിലിമാണ് താത്ത... വീണ്ടും ചെറുപ്പക്കാരന്‍റെ ഇരയെ വീഴ്ത്താനുള്ള ഉദ്യമം.......അതല്ല ഇതില്‍ ഒന്ന് സിഡി വേറെയാണ് ചെറുപ്പക്കാരന്‍ സിഡി ദൃതിയില്‍ വാങ്ങി നോക്കി.. സോറി ഇതു പാക്കറ്റ് മാറിപ്പോയതാ എന്നും പറഞ്ഞു വേറൊന്നു കൊടുത്തു കാശും വാങ്ങി മടങ്ങി .
തൊട്ടു മുമ്പു ടിവിയില്‍ കണ്ട ദൃശ്യങ്ങള്‍ ഓര്‍ത്തു സുമയ്യയുടെ ഉച്ചയുറക്കം പമ്പ കടന്നിരുന്നു.രാത്രി ഇക്ക വന്നപ്പോള്‍ ഉച്ചക്ക് നടന്ന സംഭവങ്ങള്‍ പറഞ്ഞില്ല സിഡി മാറ്റിയത് മാത്രം പറഞ്ഞു.ഉച്ചക്ക് കണ്ട സിഡി ഒന്ന് കൊണ്ട് വരാന്‍ പറയാന്‍ വിചാരിച്ചു പിന്നീട് വേണ്ട എന്ന് വെച്ചു ഇക്കാക്ക് എന്തെങ്കിലും സംശയം തോന്നിയാലോ?

പിറ്റേന്ന് ഉച്ചയായപ്പോള്‍ ആരെയോ കാത്തിരിക്കുന്ന പോലെയായി സുമയ്യക്ക് ഉറക്കവും വരുന്നില്ല.പ്രതീക്ഷിച്ചതുപോലെ കോളിംഗ് ബെല്ലടിക്കുന്നു.... ഓടിപ്പോയി തുറന്നു നോക്കിയപ്പോള്‍ ചെറുപ്പക്കാരന്‍ തന്നെ. എന്താ താത്താ സുഖം തന്നെയല്ലേ? അവന്‍റെ കുറച്ചു സ്വതന്ത്ര്യത്തോടെയുള്ള ചോദ്യം. ഊം....സുമയ്യ മൂളി ......പുതിയതേതാണ് വേണ്ടത്?ചെറുപ്പക്കാരന്‍ ചോദിച്ചു അവനറിയാം..അവള്‍ക്കേതാണ് വേണ്ടത് എന്ന് അവനിങ്ങനെ എത്രയിരകളെ വീഴ്ത്തിയിട്ടുണ്ട്.... ഇന്നലത്തേത് പോലെയുണ്ടോ? അവള്‍ ചെറിയൊരു നാണത്തോടെ ചോദിച്ചു.അവന്‍ കണക്ക് കൂട്ടി... ഒരു ഇര കൂടി അവന്‍റെ വലയില്‍ വീണു എന്ന്?
അവന്‍ ഒരു കുസൃതി ചിരിയോടു കൂടി സിഡി കൈമാറി.
പിന്നീട് അവന്‍ അവിടെ ഒരു നിത്യ സന്ദര്‍ശകനായി മാറി.സിഡിയിലുള്ള ദൃശ്യങ്ങള്‍ അവര്‍ കിടപ്പറയില്‍ യാഥാര്‍ത്യമാക്കി മാറ്റി അതിനിടയിലാണ് അവള്‍ പോലും അറിയാതെ അവന്‍ മൊബൈലില്‍ രംഗങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയത്.. സുമയ്യ എല്ലാ കാര്യങ്ങളും അബ്ദുല്‍ റഹ്മാനില്‍ നിന്നും മറച്ചു വെച്ചു.
ദിവസങ്ങള്‍ കടന്നുപോയി ഒരു ദിവസം അബ്ദുള്‍ റഹ്മാന്‍റെ നാട്ടിലുള്ള കൂട്ടുകാരന്‍ വിളിച്ചിട്ടാണ് ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്!!!!! തന്‍റെ ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ യു ടൂ ബില്‍ ഉണ്ടെന്നു.....അവനിക്ക് ഭൂമി ഒന്നാകെ മറിയുന്നത് പോലെ തോന്നി...പെട്ടെന്ന് തന്നെ റൂമില്‍ പോയി സുമയ്യായോടു കാര്യങ്ങള്‍ ചോദിച്ചു...അവള്‍ ആദ്യം സമ്മതിച്ചില്ല ....പിന്നീട് അവള്‍ അവന്‍റെ കാല് പിടിച്ചു കരഞ്ഞുകൊണ്ട് സംഭവിച്ചതെല്ലാം പറഞ്ഞു.......
തളര്‍ന്നു പോയി....... അബ്ദുല്‍ റഹ്മാന്‍......പിന്നീട് സംഭവിച്ചത് എല്ലാം യാന്ത്രികമായിരുന്നു എനിക്കുള്ള കത്തെഴുതി പോസ്റ്റ്‌ ചെയ്തു ....രാത്രിയില്‍ സാരിയില്‍ രണ്ടു ജീവിതങ്ങളും അവസാനിപ്പിച്ചു............

ഇപ്പോഴും ആ സിഡി വില്‍പ്പനക്കാരന്‍ ഫ്ലാറ്റുകള്‍ തോറും കയറിയിറങ്ങുകയാണ് പുതിയ ഇരകളെ തേടി ........സൂക്ഷിക്കുക .....ഒരു പക്ഷേ നിങ്ങളുടെ ഫ്ലാറ്റിലും എത്തിയേക്കാം ................

9 comments:

  1. ബഷീര്‍ മനസിനെ ഒരുപാട് ചിന്തിപ്പിച്ചു.ഒരു നിമിഷത്തെ ചാപ്പല്യം കൊണ്ട് എത്ര ജീവിതങ്ങളാണ് ഹോമിക്കപെടുന്നത്.

    ReplyDelete
  2. വളരെ അര്‍ത്ഥവത്തായ സമകാലിക ജീവിതത്തില്‍ സംഭവിക്കുന്ന ഒരു നല്ല കഥ ആശംസകള്‍ ഇനിയും എഴുതുക കേട്ടോ ഭായീ...

    ReplyDelete
  3. താങ്ക്സ് ... യാച്ചു & ആചാര്യന്‍

    ReplyDelete
  4. സിഡി വിപനക്കാര്‍ വായിച്ചു പഠിക്കുമോ?

    ReplyDelete
  5. കുടുംബം, കുടുംബ ബന്ധം, കുടുംബ ജീവിതം ഇതിന്‍റെ യൊന്നും മൂല്യം അറിയാത്ത ഇത്തരം ഞരമ്പ്‌ രോഗികള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട് എന്നതാണ് വേദനാജനകമായ കാര്യം. ഇത്തരം സാമൂഹ്യ ദ്രോഹികളെ ചുറ്റി പറ്റി ചിലരുണ്ട്.അവര്‍ ഇവരുടെ ഇത്തരം മൂന്നാം കിട പ്രവര്‍ത്തികളെ 'നീ ഭയങ്കരന്‍' എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുകയും അവന്‍റെ രതി കഥകള്‍ കേള്‍ക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് കൂടുതല്‍ ദുഖകരം.

    ReplyDelete
  6. സംഭവിച്ച കഥ തന്നെ ആണോ...ഞാന്ന്‍ വായിച്ചു കരഞ്ഞു പോയി...ഇതിനെ കുറിച്ച് എന്ത് എഴുതണമെന്ന് എനിക്കരിയുന്നില്ല....ഇത്തരം നീചമായ മനുഷ്യരുടെ ചതികള്‍ക്കും പ്രലോഭാനഗ്ക്ക് മുന്നില്‍ നിന്നും ഞമ്മുടെ സ്ത്രീകളെ അള്ളാഹു കാകട്ടെ എന്നും മാത്രം ഞാന്‍ പ്രാര്‍ഥിക്കുന്നു...

    ReplyDelete
  7. നമുക്ക്‌ പരിചയമുള്ള എത്രയോ ഫാമിലികള്‍ക്ക് മുന്നറിയിപ്പിനായാണ് ഇതൊരു കഥാരൂപത്തില്‍ തെയ്യാറാക്കിയത് ..... മരണം നടന്നിട്ടില്ലെങ്കിലും ഈ പിശാചിന്റെ വലയില്‍ വീണ എത്രയോ യുവതികള്‍ ഇപ്പോഴും മനസ്സ് മരിച്ചിട്ട് ജീവിക്കുന്നുണ്ട് .....

    അഭിപ്രായം എഴുതിയ ബദൃച്ചാക്കും,ശംസിക്കും,ഫെനിലിനും ,ഷംസീറിനും എന്റെ നന്ദി ....

    ReplyDelete
  8. ആത്മഹത്യകള്‍ ഒന്നിനും പരിഹാരമല്ല .തെറ്റുകള്‍ മനുഷ്യ സഹജമാണ് .ഒരു തെറ്റിന്റെ പ്രയശ്ചിത്യം അതിലും വലിയ മറ്റൊരു തെറ്റല്ല .മറിച്ച് ആ തെറ്റിനെക്കാളും വലിയ നന്മകള്‍ ചെയ്തു ചെയ്ത തെറ്റിനെ മറികടക്കണം .

    ReplyDelete