ഏതൊരു പുരുഷന്‍റെയും,സ്ത്രീയുടെയും ആഗ്രഹമാണ് അനുയോജ്യമായ ജീവിത പങ്കാളിയെ ലഭിക്കണം എന്നുള്ളത് .... പലര്‍ക്കും അത്തരത്തില്‍ ലഭിക്കുന്നില്ല എന്നത് ഒരുപരമാര്‍ത്ഥമാണ്... വിവാഹത്തിനു ശേഷം തകരുന്ന എത്രയോ ബന്ധങ്ങള്‍ ഉണ്ട് ... മക്കളുടെ ഭാവിയോര്‍ത്ത് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്ന ദമ്പതികള്‍ ഉണ്ട് ...... എന്നാല്‍
ഇപ്പോള്‍ അധികവും ബോറ ( ബോരികള്‍ ) എന്ന സമുദായത്തിലെ ആള്‍ക്കാര്‍ കല്യാണം കഴിക്കുന്ന രീതിയിലേക്ക് മാറിയിരിക്കയാണ് പ്രവാസികളുടെ കല്യാണങ്ങള്‍ ......ആ സമുദായക്കാര്‍ ഒരു വര്‍ഷം അടുത്തിടപഴുകിയതിനു ശേഷമാണ് കല്യാണം കഴിക്കുക ..... എന്നാല്‍ ഇപ്പോഴത്തെ പ്രവാസി ഒരു വര്‍ഷത്തോളം ഫോണിലൂടെ ബന്ധപ്പെട്ടാണ് കല്യാണം എന്ന വ്യത്യാസം മാത്രമേയുള്ളൂ ...ബോരികള്‍ ഈ കാലയളവില്‍ പരസ്പരം മനസ്സിലാക്കിയതില്‍ നിന്നും അവര്‍ക്ക് ബന്ധം തുടരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കല്യാണം കഴിക്കാതെ പിരിയാറാണ് പതിവ് .... എന്നാല്‍ ഈ ഫോണ്‍ പ്രണയമോ ,പറഞ്ഞുറപ്പിക്കലോ വ്യാപകമായി ഇല്ലാത്ത ഒരു സമയത്താണ് എന്‍റെ വിവാഹം നടക്കുന്നത് .
ബദൃച്ചാ എഴുതിയ പോലെ നാലാംമാസത്തില്‍ എഴുതപ്പെട്ടതായിരിക്കും
നമ്മുടെ ഇണ ആരായിരിക്കുമെന്ന് ഞാനും കേട്ടിരുന്നു .... എന്നാല്‍ പരിശ്രമിക്കാതെ കിട്ടില്ലല്ലോ ഇണ ആയാലും പണമായാലും ...... അത് കൊണ്ട് ഞാന്‍ എന്‍റെ മൂത്ത പെങ്ങളെ
വിളിച്ചു നല്ല ഒരു പെണ്ണിനെ നോക്കി വെക്കാന്‍ ഏല്‍പ്പിച്ചിരുന്നു ...... ഏറ്റവും ഇളയവന്‍ ഞാന്‍ ആയതിനാല്‍ എന്‍റെ മൂത്ത പെങ്ങളും എനിക്ക് ഉമ്മയെ പോലെയായിരുന്നു ....
നാട്ടിലേക്കു ബന്ധപ്പെടുമ്പോള്‍ പെങ്ങള്‍ ഓരോ ആലോചനകള്‍ എന്നോട് പറയുമായിരുന്നു .... അങ്ങിനെ ഞാന്‍ നാട്ടില്‍ പോവാന്‍ വേണ്ടി ഒരുങ്ങിയ സമയത്താണ് പള്ളിക്കരയുള്ള എന്‍റെ മൂത്തമ്മയുടെ മകന്‍റെ ഭാര്യ ഒരു പെണ്‍കുട്ടിയുടെ കാര്യം പെങ്ങളോടു പറഞ്ഞത് മിസിരിയ എന്നായിരുന്നു കുട്ടിയുടെ പേര് ..... ശരി ഏതായാലും അവന്‍ വരുന്നുണ്ട് .. വന്നിട്ട് നോക്കാം എന്ന് പെങ്ങള്‍ മറുപടി കൊടുത്തു .....കല്ലിങ്കാലുള്ള എന്‍റെ ജ്യേഷ്ഠന്‍റെ അമ്മോച്ചനും പറഞ്ഞു ഒരു പെണ്‍കുട്ടിയെ കുറിച്ച് അദ്ദേഹത്തോടും വന്നിട്ട് നോക്കാം എന്ന് പറഞ്ഞു ..... അങ്ങിനെ ഞാന്‍ നാട്ടിലേക്ക് മുംബൈ വഴി പുറപ്പെട്ടു ....മുംബൈയില്‍ നിന്നും കല്യാണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങാം എന്ന ഉദ്ദേശത്തിലാണ് യാത്ര മുംബൈ വഴിയാക്കിയത് .....എന്‍റെ കൂടെ ഞങ്ങളുടെ നാട്ടുകാരനായ ഷാഫി എന്നൊരാളും ഉണ്ട് ...അങ്ങിനെ മുംബൈയില്‍ നിന്നും ട്രെയിന്‍ വഴിയാണ് ഞങ്ങള്‍ നാട്ടിലേക്ക് പോവുന്നത് .... ട്രെയിനില്‍ വെച്ച് ഷാഫി എന്നയാളുടെ സുഹൃത്ത് പൂച്ചക്കാട് സ്വദേശിയായ മാഹിന്‍ എന്നയാളെ പരിചയപ്പെട്ടു അദ്ദേഹത്തോട് ഷാഫി ഇവനിക്ക് ഒരു പെണ്ണ് വേണമെന്ന് പറഞ്ഞപ്പോള്‍ എന്‍റെ കാര്‍ണവന്‍റെ മകളുണ്ട് വേണമെങ്കില്‍ ആലോചിക്കാം എന്ന് പറഞ്ഞു ...
അന്നത്തെ ജോലിയില്‍ എനിക്ക് ആറുമാസം ലീവ് ഉള്ളത് കൊണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് അന്വേഷണങ്ങള്‍ തുടങ്ങിയത് .... ഞാനൊരു തീരുമാനം വീട്ടുകാരോട് പറഞ്ഞിരുന്നു ..നാടുതോറും പെണ്ണ് നോക്കാന്‍ ഞാന്‍ വരില്ല സംസാരിച്ചു ഉറപ്പിച്ചതിന് ശേഷം മാത്രം പെണ്ണിനെ നോക്കാം ആദ്യം നോക്കിയ പെണ്ണിനേ ഞാന്‍ കെട്ടുമെന്നും .... അത് പ്രകാരം എന്‍റെ മൂത്തമ്മയുടെ മകന്‍റെ ഭാര്യ പറഞ്ഞ പെണ്‍കുട്ടിയെ നോക്കാന്‍ പോയി കണ്ടിഷ്ടപ്പെട്ടപ്പെട്ട പ്രകാരം കല്യാണത്തിന് സമ്മതം മൂളി ...... അവര്‍ക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു മൂത്ത ആങ്ങള വരാനുണ്ട് അവന്‍ വന്നാലേ കല്യാണം ഉണ്ടാവൂ എന്ന് ..... സാരമില്ല കാത്ത് നില്‍ക്കാം എന്ന് പറഞ്ഞു ..എന്നാല്‍ പിന്നീട് അവര്‍ അറിയിച്ചു ആങ്ങളക്ക് ലീവ് കിട്ടുന്നില്ല ഇപ്പോള്‍ നടക്കില്ല എന്ന് ...... പിന്നീടാണ് അറിഞ്ഞത് ഒരു കല്യാണ പാരയില്‍ തെറിച്ച് പോയതാണ് ആ ആലോചന എന്ന് ....
പിന്നീട് ഒരു ഓട്ടപ്രദക്ഷിണതന്നെയായിരുന്നു പെണ്ണിനെയും തേടി ...പണ്ടൊരു ചായപ്പൊടിയുടെ പരസ്യം ഉണ്ടായിരുന്നു ഈ ചായക്ക് നിറമില്ല ,ഈ ചായക്ക് മണമില്ല ,ഈ ചായക്ക് കടുപ്പമില്ല എന്ന്....... ഈ മൂന്ന് ഗുണവും ഉള്ള പെണ്‍കുട്ടിയെ ആദ്യം കണ്ടത് കൊണ്ടായിരിക്കും പിന്നെ കാണുന്നതൊന്നും നിനക്ക് ഇഷ്ട്ടപെടാത്തത് എന്ന് പെങ്ങളും കുറ്റപ്പെടുത്താന്‍ തുടങ്ങി .....മാസം രണ്ടര കഴിഞ്ഞു....... കല്ലിങ്കാലുള്ള എന്‍റെ ജ്യേഷ്ഠന്‍റെ അമ്മോച്ചനും,ട്രെയിനില്‍ വെച്ച് മാഹിന്‍ പറഞ്ഞ പെണ്‍കുട്ടിയും ഞാന്‍ ആദ്യം നോക്കിയ പെണ്‍കുട്ടിയും ഒന്ന് തന്നെയായിരുന്നു ...... ഒരു ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും വിളിച്ചു അറിയിച്ചു ആങ്ങള വരുന്നുണ്ട് കല്യാണത്തിനു സമ്മതമാണെന്ന് ..... അവര്‍ വിശദമായ ഒരു അന്വേഷണം നടത്തിയപ്പോള്‍ അവര്‍ക്ക് മനസ്സിലായി ഇന്ത്യന്‍ ഗോള്‍പോസ്റ്റ് പോലെ തുറന്ന ഹൃദയമുള്ള ഇതുപോലെയുള്ള, ഇത്ര ഡീസന്റായ ചെക്കന്‍ ആ നാട്ടിലോന്നുമില്ലാ എന്ന് ......
അങ്ങിനെ കല്യാണം കഴിഞ്ഞു .... അതിനിടയില്‍ കല്യാണത്തിന്‍റെ നാലാമത്തെ ദിവസം ഭാര്യയുടെ അനിയത്തി ഒരു ഗ്ലാസ് നല്ല പോലെ ഉപ്പിട്ട സര്‍ബത്ത് കൊണ്ടുവന്നു മുമ്പേ
തന്നെ ഭാര്യ വിവരം തന്നിരുന്നു എന്തോ ഒന്ന് അവര്‍ ഒപ്പിക്കുന്നുണ്ട് എന്ന് ... ഞാന്‍ ഗ്ലാസ് വാങ്ങി അമ്മോച്ചന് കൊടുത്ത് പറഞ്ഞു എനിക്ക് തണുപ്പ് പറ്റുന്നില്ല ചൂട്
എന്തെങ്കിലും മതി എന്ന്... പാവം ഒറ്റക്കുടി .... എന്‍റെ ചമ്മല്‍ കാണാന്‍ കാത്ത് നിന്നവര്‍ക്ക് നല്ലോണം കിട്ടി അമ്മോച്ചന്റെ പക്കല്‍ നിന്ന് ...... പിന്നീട് ഭാര്യ പറഞ്ഞു നിങ്ങളെ
രക്ഷിക്കാന്‍ കൂട്ട് നിന്നതിനു ഉപ്പാനെകൊണ്ട് തന്നെ കുടിപ്പിക്കണോ എന്ന് ???
അങ്ങിനെ രണ്ടരമാസത്തെ ദാമ്പത്യജീവിതത്തിനു ശേഷം ഞാന്‍ തിരിച്ചു വന്നു ...ഒമ്പത് മാസത്തിനു ശേഷം വേറൊരു ജോലി മാറുന്നതിന്‍റെ ഭാകമായി പതിനഞ്ചു ദിവസത്തെ ലീവിന് വീണ്ടും പോയി ...... പിന്നീട് ഞാന്‍ പുതിയ കമ്പനിയില്‍ വെച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ടു .... അതിലുണ്ടായ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിന്‍റെ ഭാകമായി എനിക്ക് മൂന്നു വര്‍ഷത്തോളം നാട്ടിലേക്ക് പോവാന്‍ സാധിച്ചില്ലാ .... അന്ന് എനിക്ക് താങ്ങായി നിന്നത് എന്‍റെ ഭാര്യയായിരുന്നു ... കുടുബക്കാരുടെയും,അയല്‍വാസികളുടെയും ചോദ്യങ്ങള്‍ പേടിച്ചു ഭാര്യക്ക് വിശേഷചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ താല്‍പര്യമില്ലാതായി .... അവസാനം ഞാന്‍ ഭാര്യയെയും കുട്ടിയേയും വിസിറ്റിങ്ങില്‍ കൊണ്ട് വന്നു ..... ഇവിടെ എത്തിയ പിറ്റെദിവസം മകള്‍ ഫര്‍ഹയുടെ രണ്ടാം ജന്മദിനമായിരുന്നു !!!
ഈ വര്‍ഷങ്ങള്‍ മുഴുവനും എനിക്ക് വേണ്ടി പ്രാര്‍ത്ഥനകളോടെ കാത്തിരുന്ന ,മറ്റുള്ളവരുടെ ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍ തളരാതെ പിടിച്ചു നിന്ന എന്‍റെ സ്നേഹനിധിയായ ഭാര്യക്ക് സമ്മാനമായി ഒരിക്കല്‍ കൂടി ഏഴ് മാസം മുമ്പ് വിസിറ്റിങ്ങില്‍ കൊണ്ട് വന്നു അന്ന് കൂട്ടായി മകന്‍ ഫഹീമും ഉണ്ടായിരുന്നു. ഇന്നു ഞാന്‍ വളരെ സംതൃപ്തനാണ് എന്‍റെ പ്രാര്‍ത്ഥനകളുടെ ഫലമായി ഒരു സ്വലിഹത്തായ ഇണയെ തന്നെ എനിക്ക് അള്ളാഹു നല്‍കിയതിന് ..നാളെ സ്വര്‍ഗത്തില്‍ വെച്ച് ഹൂറുന്‍ലീങ്ങളില്‍ പെട്ട സ്ത്രീകളെ കാണുമ്പോള്‍ എന്‍റെ ചിന്തകള്‍ ഇങ്ങിനെയായിരിക്കും ...... എന്‍റെ സുഖത്തിലും,ദുഃഖത്തിലും...... സന്തോഷത്തിലും,വിശമത്തിലും താങ്ങും,തണലുമായി നിന്ന എന്‍റെ പ്രിയതമയെ തന്നെ ഇവിടെ കൂട്ടിനായി കിട്ടിയിരുന്നുവെങ്കില്‍ .........